ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി വീണു മരിച്ചു

 


ആലപ്പുഴ: (www.kvartha.com 28.04.2014)  ട്രെയിന്‍ മാറിയതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.   പിതാവിന്റെ കണ്‍മുന്നില്‍ വെച്ചാണ് 14 കാരനായ വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും വീണ്ദാരുണമായി മരിച്ചത്.

അമ്പലപ്പുഴ കരൂര്‍ കണ്ടത്തില്‍ പറമ്പില്‍ കണ്ണന്റെ മകന്‍ കിരണ്‍ (14) ആണു തുമ്പോളി റെയില്‍വേ സ്‌റ്റേഷനില്‍ മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. അമ്പലപ്പുഴയില്‍നിന്നും തുമ്പോളിയിലേക്ക് ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു കിരണ്‍. കിരണിന്റെ പിതാവ് തലേദിവസം തന്നെ  ബന്ധുവീട്ടില്‍ എത്തിയിരുന്നു.

കായംകുളം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍  തുമ്പോളി സ്‌റ്റേഷനിലെത്താനാണ് പിതാവ് കിരണിനോട് പറഞ്ഞിരുന്നത്. അവിടെ  താന്‍ കാത്തുനില്‍ക്കാമെന്നാണ് പിതാവ് പറഞ്ഞിരുന്നത്. ഇതനുസരിച്ചു കണ്ണന്‍ തുമ്പോളി സ്‌റ്റേഷനില്‍ മകനെ കാത്തുനിന്നിരുന്നു.

എന്നാല്‍ പാസഞ്ചര്‍ ട്രെയിനില്‍ വരാന്‍ സ്റ്റേഷനില്‍ കാത്തുനിന്നിരുന്ന കിരണ്‍, പാത ഇരട്ടിപ്പിക്കലിനെത്തുടര്‍ന്നു തിരിച്ചുവിട്ട പരശുറാം എക്‌സ്പ്രസില്‍ അബദ്ധത്തില്‍ കയറുകയായിരുന്നു. എന്നാല്‍ പരശുറാം എക്‌സ്പ്രസിന്  തുമ്പോളി റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ് ഉണ്ടായിരുന്നില്ല.

അബദ്ധം മനസിലായ കിരണ്‍ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്ന പിതാവിനെക്കണ്ടു ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോള്‍  തല കോണ്‍ക്രീറ്റ് ബെഞ്ചിലിടിക്കുകയായിരുന്നു.  സംഭവസ്ഥലത്തു വെച്ചുതന്നെ കിരണ്‍ മരിച്ചു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ പിതാവ് മകന്റെ ചേതലയറ്റ ശരീരം കണ്ട് ബോധംകെട്ടുവീണു. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം  ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍  വിദ്യാര്‍ത്ഥി വീണു മരിച്ചുപത്രവിതരണം നടത്തേണ്ടതിനാല്‍ പിതാവിനൊപ്പം തലേദിവസം തന്നെ പോകാതെ മൂത്ത സഹോദരനൊപ്പം  ഞായറാഴ്ച രാവിലെ ചടങ്ങിന് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സഹോദരന്‍ കാര്‍ത്തിക്കിന്  ട്യൂഷന് പോകാനുള്ളതിനാല്‍ കിരണിനെ സ്‌റ്റേഷനില്‍ കൊണ്ടാക്കി തിരികെപ്പോവുകയായിരുന്നു.

മാതാവ് : ബീന. സഹോദരങ്ങള്‍: കാര്‍ത്തിക്, കൃപാലക്ഷ്മി. അമ്പലപ്പുഴയില്‍ ഓട്ടോമൊബൈല്‍
വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് കണ്ണന്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌ക്കരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിന്നലേറ്റ് മരിച്ചു

Keywords:  Alappuzha, Kiran,Train Accident, Student, Railway, Father, Dead Body, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia