Fatal Crash | സ്‌കൂടറും പികപ് വാനും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥി മരിച്ചു


● മുട്ടന്നൂര്‍ കോണ്‍കോഡ് കോളജിലെ ഒന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്.
● പനയത്താം പറമ്പിനടുത്ത് മത്തിപ്പാറയില്‍ വെച്ചായിരുന്നു അപകടം.
● കണ്ണൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
● ഖബറടക്കം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മട്ടന്നൂര്‍ പാലോട്ട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
കണ്ണൂര്‍: (KVARTHA) മട്ടന്നൂര്‍ വിമാനത്താവള നഗരമായ ചാലോടിനടുത്ത് സ്‌കൂടറും പികപ് വാനും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. വേങ്ങാട് കുരിയോട് ജാസ്മിന്‍ ഹൗസില്‍ ടി കെ അബ്ദുല്‍ റസാഖിന്റെയും സലീനയുടെയും മകന്‍ കെ ടി റസല്‍ (19) ആണ് മരിച്ചത്. ചാലോടിനടുത്ത് മുട്ടന്നൂര്‍ കോണ്‍കോഡ് കോളജിലെ ഒന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്.
വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെ പനയത്താം പറമ്പിനടുത്ത് മത്തിപ്പാറയില്‍ വെച്ചായിരുന്നു അപകടം. കോളജിലേക്ക് പോകുന്നതിനിടെ റസല്‍ സഞ്ചരിച്ച സ്‌കൂടറും പികപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണമടഞ്ഞത്.
ഏകസഹോദരന്‍: റയാന്‍ (വട്ടിപ്രം യുപി സ്‌കൂള്‍ വിദ്യാര്‍ഥി). മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് എസ് ജില്ലാ ട്രഷററുമായ ടി കെ എ ഖാദറിന്റെ സഹോദര പുത്രനാണ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മട്ടന്നൂര്‍ പാലോട്ട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
College student died in Kannur after a scooter collided with a pickup van. The student, Russel, was a first-year degree student at Mattannur Concord College. The accident occurred on Thursday morning.
#RoadAccident, #Kannur, #StudentDeath, #Mattannur, #Tragedy, #RIP