Accident | കെഎസ്ആര്‍ടിസി ബസും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Apr 4, 2023, 19:07 IST
പല്ലാരിമംഗലം: (www.kvartha.com) കെഎസ്ആര്‍ടിസി ബസും സ്‌കൂടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂവള്ളൂര്‍ കൊള്ളിക്കുന്നേല്‍ ഷാജിയുടെ മകന്‍ മുഹമ്മദ് അശ്കര്‍ (അപ്പു-17) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിയോടെ കൂവള്ളൂര്‍ - കൂറ്റംവേലി റോഡില്‍ മണിക്കിണര്‍ മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം.
ഊന്നുകല്‍-മുവാറ്റുപുഴ റൂടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് സ്‌കൂടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ അശ്കറിനെ നാട്ടുകാര്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അടിവാട് ഗവ. വി എച് എസ് സി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. മാതാവ്: ജാസ്മിന്‍. സഹോദരി: നിത. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം വൈകിട്ടോടെ കൂറ്റംവേലി ഇര്‍ശാദുല്‍ ഇസ്ലാം ജമാഅത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: News, Kerala, Accident, Death, Obituary, Student died in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.