വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സഹപാഠി ഒളിവില്‍; പിതാവ് കസ്റ്റഡിയില്‍

 


വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സഹപാഠി ഒളിവില്‍; പിതാവ് കസ്റ്റഡിയില്‍
ആലപ്പുഴ: വിദ്യാര്‍ത്ഥിയെ തലയറുത്ത് കൊന്ന കേസില്‍ സഹപാഠിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മകനും ചേര്‍ന്ന് കൊലനടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കൊലയുടെ കാരണം പുറത്തുവന്നിട്ടില്ല.

മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ചാത്തങ്കരി നന്‍മനാശേരി വീട്ടില്‍ വര്‍ഗീസ് മാത്യു- ജാന്‍സി ദമ്പതികളുടെ മകന്‍ ലെജിന്‍ വര്‍ഗീസ്(15) ആണ് കൊല്ലപ്പെട്ടത്.



സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്തു കൊന്നു; സഹപാഠിയെ കാണാതായി
ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടു. പത്തനംതിട്ട ചാത്തന്‍ച്ചേരി നങ്ങനാശേരി വീട്ടില്‍ വര്‍ഗീസ് മാത്യുവിന്റെ മകന്‍ ജോമോന്‍ എന്നു വിളിക്കുന്ന ലെജിന്‍ മാത്യുവിന്റെ മൃതദേഹമാണ് സ്‌കൂളിലെ പാചകശാലയ്ക്ക് സമീപം കണ്ടെത്തിയത്.


ലിജിന്റെ കഴുത്തിലും നെറ്റിയിലും മുറിവുകളുണ്ട്. മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയെ കാണാതാകുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ട്യൂഷനും സ്‌കൂളിലേയ്ക്കുമായി പോയ ലെജിന്‍ പതിവു സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും പിന്നീട് നാട്ടുകാരും ലെജിനു വേണ്ടി അന്വേഷണം തുടങ്ങി. രാത്രി വൈകിയിട്ടും വിവരമൊന്നും ലഭിച്ചില്ല. അതിനിടയില്‍ അര്‍ധരാത്രിയോടെ സ്‌കൂള്‍ അധികൃതരാണ് ലെജിന്റെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചതിന്റെ മുറിവും മൃതദേഹത്തിലുണ്ട്.

ലെജിന്റെ സഹപാഠിയായ മറ്റൊരു കുട്ടിയെ കൂടി കാണാതായതായിട്ടുണ്ട്. പുളിങ്കുന്ന് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Keywords:  Kerala, Alappuzha, Student, Murder, Obituary


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia