ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

 


ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Abi Christy
കോട്ടയം: മണിമലയാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മുണ്ടക്കയം വെള്ളനാടി എസ്‌റ്റേറ്റിന് സമീപമാണ് ദുരന്തമുണ്ടായത്. കൂവപ്പള്ളി ഓരമ്പള്ളില്‍ ഒ.സി.മാത്യുവിന്റെ മകന്‍ സിന്‍സ് എന്ന അപ്പു(15), കൂവപ്പള്ളി ചെമ്മരപ്പള്ളില്‍ സെബാസ്റ്റ്യന്റെ മകന്‍ അഭിക്രിസ്റ്റി എന്ന അഭിജിത്ത് (14), എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ആറുമണിയോടെ മണിമലയാറ്റിലെ മൂരിക്കയം ഭാഗത്ത് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന കൂവപ്പള്ളി പാറയില്‍ ചന്ദ്രന്റെ മകന്‍ അനീഷ് (15) രക്ഷപ്പെട്ടു. ബൈക്ക് ഓടിക്കാന്‍ പഠിക്കാനാണ് കൂട്ടുകാര്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് പുഴയോരത്തെ റോഡരികില്‍ അനാഥമായി കണ്ട നാട്ടുകാരാണ് സംശയത്തെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആറ്റുതീരത്തുനിന്ന് വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി.



Keywords:  Kottayam, Obituary, Students, Dead Body  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia