Demise | വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ച ഗ്രേഡ് എസ്‌ഐയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
● വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോഴാണ് മരിച്ചതായി അറിയുന്നത്.
● കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
● മൃതദേഹം പുതുക്കാട് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചു.
തൃശ്ശൂര്‍: (KVARTHA) പുതുക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ കൊടകരയിലെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊടകര ശക്തിനഗറില്‍ താമസിക്കുന്ന ജിനുമോന്‍ തച്ചേത്ത് (53) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ എത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. പുതുക്കാട് സ്റ്റേഷനില്‍ രണ്ടുവര്‍ഷമായി ഗ്രേഡ് എസ്‌ഐ ആയിരുന്നു.
കൊടകരയിലെ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പുതുക്കാട് സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പുതുക്കാട് സബ് ട്രെഷറി ഓഫിസറായ അജിതയാണ് ഭാര്യ. മക്കള്‍ : ദേവിക, ജോബിക. മരുമകന്‍ : സൂരജ്.
#KeralaPolice #RIP #PoliceOfficer #Kodakara #KeralaNews #BreakingNews