ഡമാസ്ക്കസ്: സിറിയന്‍ പട്ടണമായ ആലപ്പോയില്‍ വീണ്ടും പട്ടാള ഭരണകൂടത്തിന്റെ കൂട്ടക്കുരുതി. 25 പേരാണ് കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടത്. ആയുധങ്ങളേന്തിയ ഒരു സംഘം ആളുകള്‍ നഗരവാസികളില്‍ ചിലരെ പിടികൂടി തട്ടിക്കൊണ്ടുപോവുകയും ആലപ്പോയിലെ ദരാത് എസ്സാഹ് പ്രദേശത്തുവച്ച് അവരെ കൊലപ്പെടുത്തുകയുമായിരുന്നു.
സിറിയയിലെ കൂട്ടക്കുരുതിയെ നിരവധി രാജ്യങ്ങള്‍ അപലപിക്കുകയും പ്രതിഷേധവുമായി രംഗത്തുവന്നിട്ടും കൂട്ടക്കുരുതികള്‍ നിര്‍ബാധം തുടരുകയാണ്. കൂട്ടക്കുരുതികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബശാര്‍ ഭരണകൂടം തയ്യാറായിട്ടില്ല.
പതിവുപോലെ പ്രക്ഷോഭകരുടെ മേല്‍ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം വച്ചുകെട്ടാനാണ് പട്ടാളഭരണകൂടത്തിന്റെ ശ്രമം. വ്യാഴാഴ്ച മാത്രം സിറിയയില്‍ 114 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 12,000 പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്.
English Summery
Damascus: At least 25 people were massacred Friday by "terrorists" in Syria's northern province of Aleppo, state-run SANA news agency reported.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.