Tragedy | തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ ടൂറിസ്റ്റ് വാന്‍ മരത്തിലേക്ക് ഇടിച്ചു കയറി 6 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

 
Tourist van accident six death in Tamil Nadu Kallakkurichi
Tourist van accident six death in Tamil Nadu Kallakkurichi

Representational Image Generated by Meta AI

● തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. 
● മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 
● പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. 

ചെന്നൈ: (KVARTHA) തമിഴ്‌നാട് കള്ളക്കുറിച്ചിയിലുണ്ടായ (Kallakkurichi) വാഹനാപകടത്തില്‍ 6 തീര്‍ത്ഥാടകര്‍ക്ക് (Pilgrims) ദാരുണാന്ത്യം. ടൂറിസ്റ്റ് വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തിരുവണ്ണാമലൈ ആരണി (Tiruvannamalai Arani) സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്തൂര്‍പേട്ടയിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

#TamilNaduAccident #PilgrimsKilled #VanCrash #RoadSafety #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia