Woman died | തെങ്ങ് ദേഹത്ത് വീണ് തമിഴ്നാട് സ്വദേശിനി മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) കനത്തകാറ്റില്‍ നാറാത്ത് കല്ലൂരിക്കടവ്തെങ്ങ് പൊട്ടി ദേഹത്ത് വീണ് തമിഴ്നാട് സ്വദേശിനി ദാരുണമായി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയുണ്ടായ ശക്തമായ കാറ്റില്‍ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണാണ് അപകടമുണ്ടായത്. മുത്തുമണിയുടെ ഭാര്യ തമിഴ്നാട് സ്വദേശിനിയായ ഈശ്വരിയാ (18) ണ് മരിച്ചത്. 
              
Woman died | തെങ്ങ് ദേഹത്ത് വീണ് തമിഴ്നാട് സ്വദേശിനി മരിച്ചു

അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഈശ്വരിയെ കമ്പിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാറാത്ത് പഞ്ചായത് പ്രസിഡന്റ് കെ രമേശന്‍, പതിനേഴാം വാര്‍ഡ് അംഗം സൈഫുദ്ദീന്‍ നാറാത്ത് എന്നിവര്‍ ആശുപത്രിയിലെത്തി. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കയതിനു ശേഷം മൃതദേഹം ശനിയാഴ്ച തമിഴ്നാട്ടിലേക്ക് കൊണ്ടു പോകും.

Keywords:  Latest-News, Kerala, Kannur, Top-Headlines, Tamil, Woman, Died, Obituary, Dead, Fell Down and Dead, Accidental Death, Accident, Tamil woman died after coconut fell on her body.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia