Abdul Azeez |
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അപകടത്തില്‍ പൊള്ളലേറ്റ 39 പേര് ചികിത്സയിലാണ്. ഇവരില്‍ മൂന്നു പേരുടെ നില അതീവഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവരില്‍ കൃഷ്ണന് എന്നയാളെ വെന്റിലേറ്ററിലേക്ക് മാറ്റി. 15 പേരുടെ പരിക്ക് ഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളജ് കൂടാതെ കണ്ണൂരിലെയും തലശേരിയിലെയും വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. നാല്പത് ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റവരാണ് അധികവും.
മരിച്ച ശ്രീലതയുടെ ഭര്‍ത്താവ് ജില്ലാ ആശുപത്രിയിലെ റിട്ടയേഡ് നഴ്സിംഗ് അസിസ്റ്റന്റ് കേശവനും ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇവരുടെ മകന് ഒരു വിവാഹ സല്കാരത്തില് പങ്കെടുക്കാന്‍ പോയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരില്‍ റസാഖ്(50), റമീസ (20), ഹിലാല്‍ (ഒന്ന്), രമ (50), കുഞ്ഞിക്കൃഷ്ണന് (55), പ്രമോദ് (41), ലത (45), ആഇഷ (60), റീന (45), ദേവി(53), നടാലിലെ ബാബുരാജ് (49) എന്നിവരെയാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്.
കണ്ണൂര്‍ എകെജി ആശുപത്രിയില്‍ 12 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. റംല, റിസ്വാന്, നിജില്‍, ഗീത, ഫാത്തിമ, ഷറഫിയ, ജസീല, ആഷിര്‍, അഹ്മദ്, നഫീസ, അനസ്, സത്താര്‍ എന്നിവരാണ് എകെജി ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരടക്കം ആറു പേരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളുടെ കൈ അറ്റുപോയ നിലയിലാണ്.
അഴീക്കല്‍ കോസ്റ്റ് ഗാര്‍ഡ് പോലീസ് സ്റ്റേഷന് എസ് ഐ ധരവതി ഹൗസില്‍ പി. രാജന് (52), ഭാര്യ ഒ. ഇന്ദുലേഖ (45), രാജന്റെ അമ്മ നാണിയമ്മ (75), മകള്‍ നിഹാരാജ് (19), ശ്രീനിലയം വീട്ടില്‍ കേശവന് (59), ആര്‍പി വീട്ടില്‍ ലക്ഷ്മണന് (68) എന്നിവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാല അമ്പലത്തിനു സമീപത്തെ ഹോമിയോ ഡോക്ടര്‍ കൃഷ്ണന് (75), വാഴയില്‍ ഹൗസില്‍ കുഞ്ഞിക്കണ്ണന് (60) എന്നിവരെ സാരമായ പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരയാക്കീല്‍ ഭാസ്കരനെ (59) താണ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരമായി പൊള്ളലേറ്റ തോട്ടടയിലെ ഓമനഅമ്മ (65)യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Tanker Lorry blast, Fire, Kannur, Kerala, Malayalam News, Kvartha, Obituary, Accident, Accidental Death, Woman, Burnt, Man,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.