ടാങ്കര്‍ ദുരന്തം: മരണസംഖ്യ ഒന്‍പതായി

 


ടാങ്കര്‍ ദുരന്തം: മരണസംഖ്യ ഒന്‍പതായി
കണ്ണൂര്‍: ചാല ബൈപാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. കൊയ്‌ലി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ചാല സ്വദേശി ലക്ഷമണന്‍, ചാല ദേവീ നിവാസില്‍ കൃഷ്ണന്‍ എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. ദുരന്തത്തില്‍ പൊള്ളലേറ്റ ദമ്പതികള്‍ ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. ഇവരുടെ മക്കളായ ഇരുപതുകാരന്‍ റമീസിന്റേയും പന്ത്രണ്ടുകാരന്‍ റിസ്വാന്റേയും നില ഗുരുതരമാണ്

ചാല ഭഗവതിക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത (47), ചാല ഞാറോളി അബ്ദുള്‍ അസീസ് (55), താട്ടട ആര്‍.പി. ഹൗസില്‍ നിര്‍മല (50), രമ (50), ചാല സ്വദേശിനി വാഴയില്‍ ഗീത(42), കണ്ണൂര്‍ ചാല സ്വദേശി ഞാറയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ റസാഖ് (55), ഭാര്യ റംലത്ത് (48) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.

ഇതിനിടെ ദുരന്തത്തില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്ന 12 പേരുടെ നില അതീവ ഗുരുതരമാണെന്ന്‌ മെഡിക്കല്‍ റിപോര്‍ട്ട് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കൈമാറിയ റിപോര്‍ട്ടിലാണ്‌ പൊള്ളലേറ്റവരുടെ സ്ഥിതിയെക്കുറിച്ച് വിശദവിവരങ്ങള്‍ ഉള്ളത്. സ്ഫോടനത്തില്‍ 32 സ്ഥാപനങ്ങള്‍ക്കും 40 വീടുകള്‍ക്കും 11 വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായങ്ങളുടെ ആദ്യഘഡുവായ അമ്പതിനായിരം രൂപ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ വീടുകളിലെത്തി വിതരണം ചെയ്തു.

അതേസമയം ദുരന്തത്തിനിരയാക്കിയ ടാങ്കറിന്റെ ഡൈവര്‍ കണ്ണയ്യനുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. തിരച്ചില്‍ തമിഴ്നാട്ടിലേയ്ക്കും വ്യാപിപ്പിച്ചു. ദുരന്തത്തിനുശേഷം ഡ്രൈവര്‍ അപ്രത്യക്ഷനായത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

Keywords: Tanker Lorry blast, Fire, Kannur, Kerala, Malayalam News, Kvartha, Obituary, Accident, Accidental Death, Woman, Burnt, Man,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia