കണ്ണൂര്‍: ചാലയിലുണ്ടായ ടാങ്കര്‍ ലോറി ദുരന്തത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ശ്രീലതയാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേയ്ക്കു പോയ പാചകവാതക ടാങ്കര്‍ലോറിയാണ് മറിഞ്ഞത്. ഡിവൈഡറില്‍ തട്ടി ലോറി മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു.
Keywords: Tanker Lorry blast, Fire, Kannur, Kerala, Malayalam News, Kvartha, Obituary, Accident, Accidental Death, Woman, Burnt
ചാലപ്രദേശത്തെ വീടുകളിലേക്കും തീപടര്‍ന്നു. നാലുവീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പതിനഞ്ചു കടകളും അഗ്നിക്കിരയായി. ഒട്ടേറെ വാഹനങ്ങളിലേക്കും തീപടര്‍ന്നു. പ്രദേശത്താകെ മരങ്ങളും കരിഞ്ഞുണങ്ങി. രണ്ടു കിലോമീറ്ററിനുള്ളിലെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പൊട്ടിത്തെറിയുടെ ശബ്ദം കിലോമീറ്ററോളം കേട്ടു. തീനാളങ്ങള്‍ തെങ്ങിനേക്കാള്‍ ഉയരത്തിലായിരുന്നു. വീടുകളില്‍ കിടന്നുറങ്ങിയവരാണ് പൊള്ളലേറ്റവരില്‍ അധികവും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.