മലപ്പുറം താനൂര്‍ സ്വദേശി യമനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

 


മലപ്പുറം:(www.kvartha.com 08.10.2015) യമനില്‍ ഷെല്‍ ആക്രമണത്തില്‍ താനൂര്‍ സ്വദേശി മരിച്ചു. താനൂര്‍ ഒഴൂര്‍ എരനെല്ലൂര്‍ കോതങ്ങത്ത് പറമ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഹനീഫ (51)യാണ് മരിച്ചത്.

മലപ്പുറം താനൂര്‍ സ്വദേശി യമനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു
File Photo
ഹുഥികളുടെ നിയന്ത്രണത്തിലുള്ള ഖസ്ര്‍ ഹോട്ടലിനു നേരെയുണ്ടായ ആക്രമണത്തിനിടെയാണ് ഹനീഫ കൊല്ലപ്പെട്ടത്. ആറുമാസം മുമ്പ് നാട്ടില്‍ വന്നു പോയിരുന്നു. 20 വര്‍ഷമായി യു.എ.ഇ.യില്‍ മിലിട്ടറി ക്യാംപിലെ പാചകക്കാരനായ ഹനീഫ സൈനികര്‍ക്കൊപ്പമാണ് യമനിലെത്തിയത്.

കെ.എം.സി.സി.യുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. മൃതദേഹം ആദ്യം യു.എ.ഇ.യിലേക്കും പിന്നീട് നാട്ടിലേക്കും കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖബറടക്കം പനങ്ങാട്ടൂര്‍ ജുമുഅത്ത് പള്ളിയില്‍ പിന്നീട് നടക്കും. ഭാര്യ: സഫിയ. മക്കള്‍: ഷാഹിന, ഹസീന, റുക്‌സാന, ഷാഹുല്‍ ഹമീദ്.

Keywords: Kerala, Yeman, Obituary, Malayalam News, Malappuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia