അധ്യാപി­ക സ്‌കൂള്‍ സ്റ്റാഫ് റൂമില്‍ കുഴഞ്ഞുവീണു മ­രിച്ചു

 


അധ്യാപി­ക സ്‌കൂള്‍ സ്റ്റാഫ് റൂമില്‍ കുഴഞ്ഞുവീണു  മ­രിച്ചു
ചെന്നിത്തല: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അധ്യാപിക സ്‌കൂള്‍ സ്റ്റാഫ് റൂമില്‍ കുഴഞ്ഞുവീണു മരി­ച്ചു. ചെന്നിത്തല മഹാത്മ ഗേള്‍സ് എച്ച്.എസിലെ ഫിസിക്‌സ് അധ്യാപികയും, തൃപ്പെരു­ന്തുറ പൗര്‍ണമിയില്‍ (പു­ന്നൂര്‍) രഘുനാഥ് പിള്ളയു­ടെ (സൗദി) ഭാര്യയുമായ രാജേശ്വരി (45) ആണ് മരിച്ചത്. തി­ങ്ക­ളാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭ­വം.

ശരീരവേദന അനുഭവപ്പെട്ട രാജേശ്വരിയെ സമീപത്തു­ള്ള ക്ലിനിക്കില്‍ കൊണ്ടുപോയി പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. വേദനതുടര്‍ന്നാല്‍ വി­ദ­ഗ്ദ്ധ ചികിത്സതേടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. സ്‌കൂളില്‍ തിരിച്ചെത്തി സ്റ്റാഫ് റൂമില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരു­ന്നു. മക്കള്‍: ജ്യോതി, വൈശാ­ഖ്.

Keywords: Teacher, Room, Jyothi, Vyshak, Doctor, Hospital, Wife, Malayalam News, Kerala Vartha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia