Producer No More | പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് നാരായണ്‍ദാസ് നരംഗ് അന്തരിച്ചു; സമൂഹ മാധ്യമങ്ങളില്‍ പ്രമുഖരുടെ അനുശോചനാ പ്രവാഹം
Apr 19, 2022, 18:37 IST
ഹൈദരാബാദ്: (www.kvartha.com 19.04.2022) തെലുങ്കിലെ പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് നാരായണ്‍ദാസ് നരംഗ് അന്തരിച്ചു. 76 വയസായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള നാരായണ്‍ ദാസ് ഹൈദരാബാദിലെ എ എം ബി സിനിമാസിന്റെ സഹ ഉടമയും ആന്ധ്രയിലെ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായിരുന്നു.
നാരായണ്‍ദാസിന്റെ വിയോഗത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി പ്രമുഖരാണ് ആദരാഞ്ജലികള്‍ അര്‍പിച്ചത്. നാരായണ്‍ദാസ് നരംഗിന്റെ വിയോഗത്തില്‍ ആദരാഞ്ജലിയര്‍പിക്കുന്നുവെന്ന് നടന്‍ ചിരഞ്ജീവി ട്വീറ്റ് ചെയ്തു.
നാരായണ്‍ദാസിന്റെ വിയോഗത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി പ്രമുഖരാണ് ആദരാഞ്ജലികള്‍ അര്‍പിച്ചത്. നാരായണ്‍ദാസ് നരംഗിന്റെ വിയോഗത്തില്‍ ആദരാഞ്ജലിയര്‍പിക്കുന്നുവെന്ന് നടന്‍ ചിരഞ്ജീവി ട്വീറ്റ് ചെയ്തു.
നാരായണ്‍ദാസിനൊപ്പം ജോലി ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും സിനിമയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അഭിനിവേശവും തങ്ങളില്‍ പലര്‍ക്കും പ്രചോദനമാണെന്ന് മഹേഷ് ബാബു പറഞ്ഞു. നടന്‍ സുധീര്‍ ബാബു, നടി നമ്രത ശിരോദ്കര്‍ തുടങ്ങിയവരും സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികളര്‍പിച്ചു.
നടന്മാരായ ചിരഞ്ജീവി, മഹേഷ് ബാബു, നാഗാര്‍ജുന്‍, നാഗചൈതന്യ, മഞ്ചു വിഷ്ണു, സുന്ദീപ് കിഷന്‍, ആദിവിശേഷ്, നിര്‍മാതാവ് അല്ലു അരവിന്ദ് തുടങ്ങി നിരവധി പേര്‍ നാരായണ്‍ദാസിന് അന്ത്യാഞ്ജലിയര്‍പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.
നാഗചൈതന്യ നായകനായ ലവ് സ്റ്റോറി, നാഗശൗര്യ നായകനായ ലക്ഷ്യ എന്നിവയാണ് അദ്ദേഹം അവസാനമായി നിര്‍മിച്ച ചിത്രങ്ങള്‍.
Keywords: Telugu Producer Narayan K Das Narang Dies At 76, Hyderabad, News, Cinema, Dead, Obituary, National, Social Media.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.