ചെന്നൈ: ദി ഹിന്ദു ദിനപത്രത്തിന്റെ മുന്‍ എഡിറ്റര്‍ ജി.കസ്തൂരി(87) അന്തരിച്ചു. ചെന്നൈയിലെ കസ്തൂരി രംഗ റോഡിലുള്ള വസതിയിലായിരുന്നു അന്ത്യം. കസ്തൂരി ആന്റ് സണ്‍സ് ലിമിറ്റഡിന്റെ മുന്‍ മാനേജിങ് ഡയറക്ടറായിരുന്നു. കമല കസ്തൂരിയാണ് ഭാര്യ. മക്കള്‍ കെ.ബാലാജി, കെ.വേണുഗോപാല്‍, ലക്ഷ്മി ശ്രീനാഥ്.
1924ന് കസ്തൂരി ഗോപാലന്റെ മകനായി ജനിച്ച കസ്തൂരിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം മദ്രാസിലായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം എ ബിരുദം നേടി. 1944ല്‍ ദി ഹിന്ദുവില്‍ ചേര്‍ന്ന കസ്തൂരി 1959ല്‍ ജോയിന്റ് എഡിറ്ററും 1965 മുതല്‍ 1991 വരെ പത്രത്തിന്റെ എഡിറ്ററുമായിരുന്നു.

keywords: The Hindu, obituary, national, editor,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.