Accidental Death | ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി; റോഡില്‍ രക്തം വാര്‍ന്ന് കിടന്ന യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: (KVARTHA) കല്ലമ്പലം (Kallambalam) ദേശീയപാതയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം (Died). ചിറയിന്‍കീഴ് മുടപുരം (Chirayinkeezhu, Mudapuram) സ്വദേശിയായ വിനോദ് (Vinod-43) ആണ് മരിച്ചത്. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം (Vehicle) നിര്‍ത്താതെ പോയി. അപകടത്തില്‍ പരുക്കേറ്റ വിനോദ് സഹായത്തിന് ആരും എത്താതെ റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു.
നാവായികുളം ഐ ഒ ബി ബാങ്കിന് മുന്‍വശം അര്‍ദ്ധരാത്രിയോടെയാണ് അജ്ഞാത വാഹനമിടിച്ച് അപകടമുണ്ടായത്. റോഡില്‍ ഒരു യുവാവ് കിടകുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദ് മരിച്ചിരുന്നു. വെല്‍ഡിങ് തൊഴിലാളിയുടെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#hitandrun #accident #Thiruvananthapuram #kerala #roadsafety #justice