ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ച; മൂന്ന് മരണം; 500 പേര്‍ക്ക് പരിക്ക്

 


ടോക്കിയോ: ജപ്പാനില്‍ ശനിയാഴ്ചയുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ മൂന്ന് പേര്‍ മരിക്കുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയ്ക്കാണ് ടോക്കിയോ സാക്ഷ്യം വഹിച്ചത്. മഞ്ഞുവീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 740 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

മഞ്ഞുവീഴ്ചയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ നാല്പതിനായിരത്തിലേറെ പേര്‍ ഇരുട്ടിലായി. 22 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് ഇന്ന് ടോക്കിയോയില്‍ രേഖപ്പെടുത്തിയത്. 1994ന് ശേഷം മഞ്ഞുവീഴ്ചയുടെ അളവ് 20 സെന്റിമീറ്റര്‍ കവിഞ്ഞത് ശനിയാഴ്ചയാണ്.
ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ച; മൂന്ന് മരണം; 500 പേര്‍ക്ക് പരിക്ക്

.SUMMARY: Tokyo: The heaviest snow in two decades struck Tokyo and other areas across Japan on Saturday, leaving three dead and nearly 500 others injured, reports said.

Keywords: Japan, snow fall, death toll, Tokyo, Haneda airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia