കൊല്ലത്ത് കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പെട്ട 3 മൂന്ന് തൊഴിലാളികള്‍ മരിച്ചു;ഒരാളുടെ നില ഗുരുതരം; അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥന്‍ കുഴഞ്ഞുവീണു
Jul 15, 2021, 13:59 IST
കൊല്ലം: (www.kvartha.com 15.07.2021) കൊല്ലത്ത് കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പെട്ട മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. കൊല്ലം പെരുമ്പുഴ കോവില്‍മുക്കില്‍ വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സോമരാജന്‍, മനോജ്, രാജന്‍, ശിവപ്രസാദ് എന്നിവരാണ് കുടുങ്ങിയത്.
തിരുവനന്തപുരം സ്വദേശി പുതിയ വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി പുതിയ കിണര്‍ കുഴിക്കുകയായിരുന്നു. 100 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറില്‍ ആദ്യം രണ്ട് തൊഴിലാളികളാണ് ഇറങ്ങിയത്. ഇവര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് രക്ഷിക്കാനായി ഇറങ്ങിയതാണ് മറ്റു തൊഴിലാളികള്‍. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തൊഴിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവരെ പുറത്തെടുക്കാന്‍ സാധിച്ചത്. പുറത്തെത്തിക്കുമ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി കിണറിലിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥന്‍ കരക്കെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
Keywords: Three died in Kollam after getting trapped in a well, another one remains in critical condition, Kollam, News, Local News, Dead, Dead Body, Obituary, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.