കെ.എസ്.ആര്.ടി.സി ബസിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചു
Apr 24, 2012, 09:58 IST
മംഗലാപുരം: കര്‍ണാടക കെ.എസ്.ആര്.ടി.സി ബസിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചു. ബെല്‍ത്തങ്ങാടിക്ക് സമീപം ഹളെകോട്ടയില് തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മരിച്ചവരില്‍ വിന്‍സി, ബിജു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
വിന്‍സി ബെല്‍ത്തങ്ങാടിയിലെ ഓട്ടോഡ്രൈവറും ബിജു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുമാണ്. മംഗലാപുരത്ത് നിന്ന് ധര്‍മ്മസ്ഥലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്കിടിച്ചുവീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ ബസിനും ബൈക്കിനും തീപിടിച്ചു. ഫയര്‍ഫോഴ്സെത്തി തീയണച്ചു.

Keywords: Mangalore, Bus, Accident, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.