വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ നിറുത്തിവെക്കുന്നതായി പലസ്തീന് അറിയിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന സമാധാന ചര്‍ച്ചകളാണ് നിറുത്തിവെച്ചത്. എന്നാല്‍ ഇസ്രായേല്‍പലസ്തീന്‍ കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്ന് അമേരിക്കയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
ഇതുവരെ ഔദ്യോഗീക പ്രഖ്യാപനമുണ്ടാകാത്തതിനാല് സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനോ പേരുവെളിപ്പെടുത്താനോ ഇദ്ദേഹം തയ്യാറായിട്ടില്ല. ഇസ്രായേല്‍ അധികൃതരും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഇസ്രായേല്‍പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസിന്റെ നേതൃത്വത്തിലാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ച സമാധാന ചര്‍ച്ചകളാണ് യുഎസ് മുന്‍ കൈയ്യെടുത്തതിനെതുടര്ന്ന് പുനരാരംഭിച്ചത്.
സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വച്ച ഇസ്രായേല്‍ നടപടി തിങ്കളാഴ്ചയാണുണ്ടായത്. വെസ്റ്റ്ബാങ്കില്‍ സ്ഥിതിചെയ്യുന്ന ഖ്വലാന്ദിയ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ ഇസ്രായേല്‍ അര്‍ദ്ധസൈനീക വിഭാഗം നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ വഷളായത്. അഭയാര്‍ത്ഥികളില്‍ ചിലരെ അറസ്റ്റ് ചെയ്തതോടെ പലസ്തീനികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. എന്നാല്‍ സ്വയരക്ഷയ്ക്കായാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ നിലപാട്.
ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 12ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപോര്‍ട്ടുകള്‍.
SUMMARY: Qalandia refugee camp, West Bank: Palestinian officials said they called off a planned round of peace talks on Monday after Israeli soldiers killed three protesters during clashes following an arrest raid in the West Bank.
Keywords: Israel, Prisoners, Conference, America, House, World, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.