Tragedy | ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍
● വൈകുന്നേരം 7 മണിയോടെയാണ് അപകടം നടന്നത്.
● അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
● ഗൂഡല്ലൂര്‍ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കി: (KVARTHA) ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഗൂഡല്ലൂര്‍ (Gudalur) സ്വദേശികളായ മൂന്ന് യുവാക്കളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ലിംഗേശ്വരന്‍ ( 24 ), സഞ്ജയ് (22), കേശവന്‍ (24) എന്നിവരാണ് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവം സ്ഥലത്തുവെച്ചുതന്നെ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഗൂഡല്ലൂര്‍ സ്വദേശികളുമായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കമ്പം ഗൂഡല്ലൂര്‍ റോഡില്‍ സ്വകാര്യ വനിതാ കോളേജിന് സമീപം ഇരുചക്രവാഹനങ്ങള്‍ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. കമ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന മൂവര്‍ സഞ്ചരിച്ച ബൈക്കും ഗുഡല്ലൂരിന്‍ നിന്നും കമ്പത്തേക്ക് പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ദീപാവലി ദിനത്തില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് ദാരുണ അപകടം നടന്നത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ഗൂഡല്ലൂര്‍ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#IdukkiAccident #DiwaliTragedy #KeralaNews #RoadSafety #BikeAccident #IndiaNews