Child Died | തൃശ്ശൂരില്‍ 2 വയസുകാരി കിണറ്റില്‍ വീണ് മരിച്ചു

 
Thrissur: Two-year-old girl fell into well and died, Thrissur, News, Kerala, News, Child 
Thrissur: Two-year-old girl fell into well and died, Thrissur, News, Kerala, News, Child 


പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

തൃശ്ശൂര്‍: (KVARTHA) എരുമപ്പെട്ടി (Erumapetty) വെള്ളറക്കാട് (Vellarakad) ചിറമനേങ്ങാട് (Chiramanengad) രണ്ട് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ മകള്‍ അമേയ ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡികല്‍ കോളജ് (Thrissur Medical College) ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് എരുമപ്പെട്ടി പൊലീസ് (Erumapetty Police) അറിയിച്ചു. 

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ വീടിന് പരിസരത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനാ സംഘമെത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

വെള്ളറക്കാട് എസ്‌കെഎസ്എസ്എഫ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിവരമറിഞ്ഞ് എരുമപ്പെട്ടി സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അപകടസ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia