അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 12കാരന് യുവാവിനെ വെടിവെച്ചുകൊന്നു
Sep 24, 2012, 13:00 IST
ലഖ്നൗ: ആക്രമിക്കാന്‍ ശ്രമിച്ചയാളില്‍ നിന്നും അമ്മയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ 12കാരന് യുവാവിനെ വെടിവെച്ചുകൊന്നു. കൃഷ്ണന ഗറിലാണ് സംഭവം നടന്നത്. കമല്‍ കിഷോര്‍ തിവാരി എന്നയാളാണ് വെടിയേറ്റ് മരിച്ചത്.
രാമശ്രീ എന്നയാളുടെ കടയില്‍ നിന്നും പാല് വാങ്ങുന്നതിനിടയില്‍ തിവാരിയും രാമശ്രീയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇരുവരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ കടയ്ക്കുള്ളില്‍ കടന്ന തിവാരി രാമശ്രീയുടെ ഭാര്യയെ കടന്നുപിടിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ 12കാരന് രാമശ്രീയുടെ തോക്കുപയോഗിച്ച് തിവാരിയെ വെടിവെക്കുകയായിരുന്നു.
നാട്ടുകാര്‍ ഉടനെ തിവാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തോക്കിന് ലൈസന്‍സ് ഉണ്ട്. കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SUMMERY: Lucknow: A man was shot dead allegedly by a 12-year-old boy after the former attacked his mother in Bholakehda locality in Krishnanagar area, police said today.
Keywords: National, Obituary, murder, attck, shot dead, mother, attempt to save,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.