Bereavement | കുട്ടിയെ ഭര്‍ത്താവിന്റെ കയ്യിലേക്ക് നല്‍കി പിന്നാലെ നിലത്തേക്ക് വീണു; മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു
● കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
● വല്‍സാഡിലെ റോയല്‍ ഷെല്‍ടര്‍ ഹോടെലിലായിരുന്നു സംഭവം.
ഗാന്ധിനഗര്‍: (KVARTHA) മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ച സംഭവം ഗുജറാത്തിനെ നടുക്കി. വല്‍സാഡിലാണ് (Valsad) അപ്രതീക്ഷിതമായ ദാരുണ സംഭവം നടന്നത്. യാമിനിബെന്‍ (Yaminiben) എന്ന യുവതിയാണ് മരിച്ചത്.
കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭര്‍ത്താവിന്റെ കൈകളിലേക്ക് സന്തോഷത്തോടെ കൈമാറി നില്‍ക്കവേയാണ് യുവതി സ്റ്റേജില്‍ നിന്ന് കുഴഞ്ഞ് വീണത്. ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും ചുറ്റുമുള്ളപ്പോഴായിരുന്നു യുവതി തലകറങ്ങി വീണത്. ഉടന്‍ കുടുംബാംഗങ്ങള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വല്‍സാഡിലെ റോയല്‍ ഷെല്‍ട്ടര്‍ ഹോട്ടലില്‍ വച്ച് ശനിയാഴ്ചയായിരുന്നു കുട്ടിയുടെ ജന്മദിനാഘോഷ ചടങ്ങുകള്‍ നടന്നത്. മകനെ ഭര്‍ത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ സ്റ്റേജിന് സൈഡിലേക്ക് തലയില്‍ കൈവച്ച് നടക്കുന്ന യുവതി ഭര്‍ത്താവിന്റെ തോളിലേക്ക് ചരിയുന്നതും പിന്നാലെ നിലത്ത് വീഴുകയുമായിരുന്നു. ദാരുണ സംഭവത്തിന്റെ ഹോട്ടലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
അടുത്ത കാലത്തായി ആളുകള്‍ അസാധാരണ സാഹചര്യങ്ങളില്‍ പെട്ടന്ന് മരിക്കുന്ന സംഭവങ്ങളില്‍ വര്‍ധനവുണ്ടാകുന്നതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ സ്‌കൂള്‍ പരിസരത്ത് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മൂന്നാം ക്ലാസുകാരി മരിച്ചിരുന്നു.
#Valsad #Gujarat #India #suddendeath #tragedy #birthdayparty #viralvideo #CCTV #RIP