വായ്പ തിരിച്ചടവ് മുടങ്ങിയ ഇരട്ട സഹോദരങ്ങള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍; കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് നാട്ടുകാരും സുഹൃത്തുക്കളും

 



കോട്ടയം: (www.kvartha.com 02.08.2021) ഇരട്ട സഹോദരങ്ങളെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കടുവാകുളം സ്വദേശികളായ  32 വയസുള്ള നിസാറിനെയും നസീറിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. 

വായ്പ തിരിച്ചടവ് മുടങ്ങിയ ഇരട്ട സഹോദരങ്ങള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍; കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് നാട്ടുകാരും സുഹൃത്തുക്കളും


മൂന്നു വര്‍ഷം മുമ്പ് നടന്ന വീട് നിര്‍മാണത്തിനായി ഇവര്‍ ബാങ്കില്‍നിന്ന് 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഒരു തവണ മാത്രമാണ് വായ്പ തിരിച്ചടച്ചിട്ടുള്ളത്. കോവിഡ് കാലത്ത് പണിയില്ലാതായതോടെ വായ്പ തിരിച്ചടവിനുള്ള എല്ലാ വഴികളും അടയുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ നിരന്തരം എത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഏറ്റവുമൊടുവില്‍ കഴിഞ്ഞയാഴ്ചയും ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ എത്തി. ഇതിനുശേഷം മൂന്നു ദിവസത്തോളമായി ഇവര്‍ പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ക്രെയിന്‍ സെര്‍വീസും കൂലിപ്പണിയുമടക്കമുള്ള ജോലികള്‍ ചെയ്തുവരികയായിരുന്നു രണ്ടുപേരും. എന്നാല്‍, കോവിഡിനെത്തുടര്‍ന്ന് പണിയില്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവര്‍. 

ഞായറാഴ്ച രാത്രി ഒന്‍പതിന് രണ്ടുപേരെയും നേരില്‍ കണ്ടതായി സുഹൃത്ത് പറഞ്ഞു. പൊലീസ് വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Keywords:  News, Kerala, State, Kottayam, Obituary, Death, Finance, Business, Death, Police, Twin brothers found dead in inside home at Kottayam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia