സ്‌കൂളില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ മരിച്ചനിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി
Mar 2, 2013, 16:24 IST
ന്യൂഡല്‍ഹി: നാലു ദിവസം മുന്‍പ് സ്‌കൂളില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. പ്രഗതി മൈതാനത്തിനുസമീപം അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴ് വയസായ ആണ്‍കുട്ടിയും സഹോദരിയായ അഞ്ച് വയസുകാരിയുമാണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 26ന് മാന്ദവ്‌ലിയില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യമായി 30 ലക്ഷം ലഭിക്കണമെന്നുമാവശ്യപ്പെട്ട് ചിലര്‍ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിയാഞ്ഞത് കുട്ടികളുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമീക റിപോര്‍ട്ട്.
അതേസമയം സ്‌കൂളില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോയ ആള്‍ അടുത്ത ബന്ധുവാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അയാളെ കണ്ടപ്പോള്‍ കുട്ടികള്‍ 'ചാച്ചാ' എന്ന് വിളിച്ച് ഓടിവന്നതായി അധികൃതര്‍ പോലീസില്‍ മൊഴിനല്‍കി. ഇയാളുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
SUMMARY: New Delhi: Two siblings who were allegedly kidnapped from their school four days ago were found dead in New Delhi today. Their bodies were found in decomposed state near Pragati Maidan.
Keywords: National news, Seven-year-old boy, Five-year-old, Sister, Missing, Four days, Mandawli, Delhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.