ബീഹാറില്‍ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

 


മുങ്ഗര്‍: ബീഹാറില്‍ ജാമുയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ഓടെയായിരുന്നു സ്‌ഫോടനം.

രണ്ട് ജീപ്പുകളിലായി സിആര്‍പിഎഫ് ജവാന്മാരും ബീഹാര്‍ പോലീസും സഞ്ചരിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സവ ലാഖ് ബാബ മന്ദിറിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

ബീഹാറില്‍ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടുഎല്‍ജെപി പ്രസിഡന്റ് രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാനാണ് ജാമുയി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന പ്രമുഖന്‍. ബീഹാര്‍ നിയമസഭ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരിയാണ് (ജെഡിയു) ചിരാഗിന്റെ മുഖ്യ എതിരാളി. ആര്‍.ജെഡി നേതാവ് സുധാന്‍സു ശേഖറും ഇവിടെ മല്‍സരിക്കുന്നുണ്ട്.

SUMMARY: Munger: Election day began on a disastrous note in LJP leader Chirag Paswan's constituency when two CRPF jawans were killed and three others injured in an explosive blast triggered by Maoists in Jamui parliamentary seat of Bihar on Thursday morning, police said.

Keywords: Bihar, Jamui, Maoist, Bomb blast, CRPF, Bihar Police, Bhimbandh jungle, Khargpur, Elections 2014, Lok Sabha Polls 2014, Chirag Paswan, LJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia