Electrocuted | പത്തനംതിട്ടയിൽ വൈദ്യുതി വേലിയിൽ തട്ടി രണ്ട് കർഷകർ മരിച്ചു
പത്തനംതിട്ട: (KVARTHA) പന്തളം (Pandalam) കൂരമ്പാല (Kurampala) തോട്ടുകര (Thotakura) പാലത്തിന് സമീപം രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരന്‍ (65), ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്.
ഇവര്‍ ഇരുവരും ചേര്‍ന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികളുണ്ട്. ഈ പാടശേഖരത്തില്‍ പന്നി കയറാതിരിക്കാന്‍ കെട്ടിയ വൈദ്യുതി കമ്പിയില്‍നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗോപാലപിള്ളയ്ക്കും ഷോക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാള്‍ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പല പ്രതിവിധികള്‍ നോക്കിയിട്ടും ഫലമില്ലാത്തതിനാല്‍ ഒടുവില്‍ വൈദ്യുതി വേലി സ്ഥാപിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.#KeralaNews #Pathanamthitta #farmingaccident #electricshock #wildpig #agriculture #tragedy