അമേരിക്കയിലും ബ്രിട്ടണിലുമായി കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

 


പിറവം: (www.kvartha.com 07.05.2020) അമേരിക്കയിലും ബ്രിട്ടണിലുമായി രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. പിറവം സ്വദേശിയും ചെങ്ങന്നൂര്‍ സ്വദേശിയുമാണ് മരിച്ചത്. യു കെ ബ്രിസ്ബണില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന പിറവം സ്വദേശി പാമ്പാക്കുട നെട്ടുപ്പാടം ഭരതം മാക്കില്‍ സണ്ണി ജോണ്‍ (70) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും നഴ്‌സുമായിരുന്ന എല്‍സിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇപ്പോള്‍ അസുഖം ഭേദമായിട്ടുണ്ട്.

വര്‍ഷങ്ങളായി യുകെയില്‍ കുടുംബസമേതം സ്ഥിരതാമസമാക്കിയിരുന്ന ഇദ്ദേഹം കൂത്താട്ടുകുളം ചൊറിയന്‍മാക്കില്‍ കുടുംബാഗമാണ്. യുകെയില്‍ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന നെല്‍സണ്‍, ഇംപീരിയല്‍ കോളജ് വിദ്യാര്‍ത്ഥി നിക്‌സണ്‍ എന്നിവര്‍ മക്കളാണ്.

അമേരിക്കയിലും ബ്രിട്ടണിലുമായി കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പൗവ്വത്തില്‍ പടിക്കല്‍ തോമസ് ഏബ്രഹാം (ബേബി-66) ആണ് മരിച്ച മറ്റൊരു മലയാളി. ബുധനാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിച്ച് ന്യൂജേഴ്‌സിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

Keywords:  Two Keralites die of COVID-19 in US, London, News, Health, Health & Fitness, Dead, Hospital, Treatment, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia