അയല്‍വാസികളായ 2 യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ വീട്ടിലെ അടുക്കളയിലും മറ്റൊരാള്‍ സമീപത്തെ വിറകുപുരയിലും
Apr 5, 2022, 07:52 IST
കോഴിക്കോട്: (www.kvartha.com 05.04.2022) അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ടയിലാണ് സംഭവം. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ അഭിനന്ദ് (27), അയല്‍വാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. ബാലുശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
അഭിനന്ദിനെ യുവാവിന്റെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിന് സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് അഭിനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍നിന്നും വിജീഷ് വീട്ടിലെത്തിയത്.
വയനാട് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ് അഭിനന്ദ്. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ രാജന്റെയും പുഷ്പയുടെയും മകനാണ്.
കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രടറിയും നന്മണ്ട ഓടോ കോ-ഓഡിനേഷന്‍ കമിറ്റി അംഗവുമായിരുന്നു. സഹോദരി: വിന്ധ്യ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.