Accident | കേരള അതിര്‍ത്തിയിലെ കാറപകടം: യുവതിയുടെയും പിഞ്ചു കുഞ്ഞിന്റെയും മരണം നാടിന് നൊമ്പരമായി; ദുരന്തം വിവാഹ വിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെ

 


കാസര്‍കോട്: (www.kvartha.com) കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിയും മൂന്ന് വയസുള്ള മകളും മരിച്ച സംഭവം നാടിന് നൊമ്പരമായി. സുള്ള്യ സ്വദേശിയും നാളികേര വ്യാപാരിയുമായ ശാനവാസിന്റെ ഭാര്യ ശാഹിദ (28), മകള്‍ ശസ ഫാത്വിമ (മൂന്ന്) എന്നിവരാണ് മരിച്ചത്. കേരള - കര്‍ണാടക അതിര്‍ത്തിയിലെ സുള്ള്യ - പരപ്പ റോഡില്‍ തിങ്കളാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് അപകടം സംഭവിച്ചത്.
              
Accident | കേരള അതിര്‍ത്തിയിലെ കാറപകടം: യുവതിയുടെയും പിഞ്ചു കുഞ്ഞിന്റെയും മരണം നാടിന് നൊമ്പരമായി; ദുരന്തം വിവാഹ വിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെ

കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കാസര്‍കോട് ആശുപത്രിയില്‍ പ്രഥമശുശ്രൂഷക്ക് ശേഷം മംഗ്‌ളൂറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഫീസതുല്‍ മിസ്രിയ, ആഇശത് ശംന എന്നിവര്‍ക്കും അഞ്ചും പത്തും വയസുള്ള പെണ്‍കുട്ടികള്‍ക്കും കാറോടിച്ചിരുന്ന ബന്ധുവായ അശ്റഫിനുമാണ് (42) പരുക്കേറ്റത്. വിവാഹ വിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കേരള - കര്‍ണാടക അതിര്‍ത്തിയായ പരപ്പ വിലേജ് ഓഫീസിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. റോഡില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഇനോവ കാര്‍ പയസ്വിനി പുഴയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികിലെ മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു.

അപകട വിവരമറിഞ്ഞു കേരള, കര്‍ണാടക പൊലീസ് എത്തിയെങ്കിലും അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞ ഭാഗം കര്‍ണാടകയുടേതും ആയതിനാല്‍ കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, വിശദമായ പരിശോധനയില്‍ സ്ഥലം കര്‍ണാടകയുടേത് ആണെങ്കില്‍ കേസ് അങ്ങോട്ട് കൈമാറുമെന്ന് കേരള പൊലീസ് വ്യക്തമാക്കി.

Keywords:  Latest-News, Kerala, Karnataka, Kasaragod, Top-Headlines, Accidental Death, Car Accident, Accident, Died, Tragedy, Obituary, Two of a family died in car accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia