Heart Attack | ശബരിമലയിൽ രണ്ട് തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു
Updated: Dec 20, 2024, 16:32 IST
Photo Credit: Facebook/ Sabarimala Temple
● വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെ ശരംകുത്തി ഭാഗത്തെ ചുക്കുവെള്ള വിതരണകേന്ദ്രത്തിന് സമീപം വിജയകുമാർ കുഴഞ്ഞു വീഴുകയായിരുന്നു.
● രാവിലെ 11.15 ഓടെ മരക്കൂട്ടം ഭാഗത്തുവച്ച് സിജിന് ദേഹാസ്വാസ്ഥ്യമുണ്ടായി.
ശബരിമല: (KVARTHA) ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കോരാണി ദേവി മന്ദിരത്തിൽ വിജയകുമാർ (68) എന്നയാളും, കണ്ണൂർ പാലയാട് മേലൂർ സുജിൻ നിവാസിൽ ടി. സജീവന്റെ മകൻ എം. സിജിൻ (34) എന്നയാളുമാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെ ശരംകുത്തി ഭാഗത്തെ ചുക്കുവെള്ള വിതരണകേന്ദ്രത്തിന് സമീപം വിജയകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ഗവർമെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
രാവിലെ 11.15 ഓടെ മരക്കൂട്ടം ഭാഗത്തുവച്ച് സിജിന് ദേഹാസ്വാസ്ഥ്യമുണ്ടായി. പമ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹത്തെയും രക്ഷിക്കാനായില്ല.
#Sabarimala, #Pilgrims, #HeartAttack, #Death, #Tragedy, #Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.