ഓട വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

 


കൊച്ചി: (www.kvartha.com 13.04.2014) ഓട വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി തമിഴ്‌നാട്ടുകാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപം കൊളംബോ ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശികളായ രാജു, മാധവന്‍ എന്നിവരാണ് മരിച്ചത്.

ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി ഒരാളെ പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ വെച്ച് മരിച്ചു. ഒരാള്‍ ഓടക്കുള്ളില്‍ വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഓട വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു
File Photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, Dead, Obituary, Kerala, Tamilnadu, Hospital, Raju, Madhu, General Hospital, Two workers suffocate to death in gutter. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia