ബെന്‍ഗ്ലൂറുവില്‍ ബൈകുകള്‍ കൂട്ടിയിടിച്ച് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
Dec 21, 2021, 09:29 IST
ബെന്‍ഗ്ലൂറു: (www.kvartha.com 21.12.2021) ബെന്‍ഗ്ലൂറുവില്‍ ബൈകുകള്‍ കൂട്ടിയിടിച്ച് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂതിനു സമീപത്തെ സെര്‍വീസ് റോഡിലായിരുന്നു അപകടം.
വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ യു ജോസിന്റെ മകന്‍ ജിതിന്‍ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേകബിന്റെ മകന്‍ സോനു സോണി (27) എന്നിവരാണ് മരിച്ചത്.
നഹുസ്‌കൂര്‍ ഗേറ്റിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോള്‍ എതിരെ വന്ന ബൈകുമായി കൂട്ടിയിടിച്ചാണ് അപകടം. സോനു തല്‍ക്ഷണം തന്നെ മരിച്ചു. ജിതിനെ ഹെബഗോഡിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. സിസിടിവി സെര്‍വീസ് സെന്റര്‍ ഉടമയാണ് ജിതിന്‍. ജിതിന്റെ മൃതദേഹം സെന്റ് ജോണ്‍സ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടെത്തിനു ശേഷം കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.
മാതാവ്: ആനി. സഹോദരി: ജിജി. ജിതിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30നു മാനന്തവാടി പുതിയിടം ചെറുപുഷ്പം പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച സോനു. മാതാവ്: മിനി. സഹോദരങ്ങള്‍: മിനു, സിനു.

Keywords: Two youths died in bike accident, Bangalore, News, Local News, Accidental Death, Malayalees, Obituary, Dead, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.