കാറിന്റെ ടയര്‍ പൊട്ടി മദീനയില്‍ 2 മലയാളികള്‍ മരിച്ചു

 


മദീന: മദീനയില്‍  കാറിന്റെ ടയര്‍ പൊട്ടിയുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കായംകുളത്തെ അയ്യത്ത് വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ രാജന്‍ (44), വളാഞ്ചേരി പുക്കാട്ടില്‍ അബ്ദുര്‍ റസാഖ് (49) എന്നിവരാണു മരിച്ചത്. കൂടെയുണ്ടായിരുന്ന  കോഴിക്കോട് പയ്യാനയ്ക്കലിലെ ഇബ്രാഹിം മദീന നെഫി  ആശുപത്രില്‍ ചികിത്സയിലാണ്.

ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയ ബന്ധുക്കളെ കണ്ടശേഷം തിങ്കളാഴ്ച  പുലര്‍ച്ചെ മദീനയില്‍ നിന്നും രാജന്റെ കാറിലാണ് ഇവര്‍ മടങ്ങിയത്.  നെഫിക്കും ദുഖ്‌നക്കും ഇടയിലാണ്  ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ പൊട്ടിയത്.  രാജനും റസാഖും തത്സമയം തന്നെ  മരിച്ചു. ഇരുവരുടെയും മൃതദേഹം നെഫി  ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

രാജന്റെ മാതാവ്: നഫീസ. ഭാര്യ: റജീന. മക്കള്‍: റമീസ്രാജന്‍, ഹര്‍ഷരാജന്‍, അല്‍-അമീന്‍ രാജന്‍.
കാറിന്റെ ടയര്‍ പൊട്ടി മദീനയില്‍ 2 മലയാളികള്‍ മരിച്ചു
Rajan
പരേതരായ കമ്മുക്കുട്ടി- കുഞ്ഞീമ ദമ്പതികളുടെ മകനാണു റസാഖ്. ഭാര്യ: സുലേഖ. മക്കള്‍: ബുശ്‌റ, നുഅ്മാന്‍, നൗഷാദലി, ഫാത്തിമ. രാജന്‍ ഈമാസം 13 നും റസാഖ് അടുത്ത മാസവും നാട്ടില്‍ പോകാനിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.  ദവാദ്മിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു  രാജന്‍. റസാഖും ഇബ്രാഹിമും ദവാദ്മിയില്‍ തന്നെയുള്ള മറ്റു രണ്ടു സ്ഥാപനങ്ങളില്‍ സെയില്‍സ്മാന്മാരാണ്.

Also Read:
ഭാര്യയെ കസേരകൊണ്ട് തലക്കടിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്

Keywords:   Car accident, Madina, Youth, Dead, Kozhikode, Hospital, Treatment, Obituary, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia