M K Premnath | വടകര മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു

 


കോഴിക്കോട്: (KVARTHA) വടകര മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയിലാണ് അന്ത്യം. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റാണ്.

M K Premnath | വടകര മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു
 

2006-2011 കാലത്താണ് വടകര മണ്ഡലത്തില്‍ നിന്നും സഭയിലെത്തുന്നത്. 2011 ല്‍ വടകരയില്‍ നിന്നും വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളജ് ഡയറക്ടറും സ്വതന്ത്രഭൂമി പത്രാധിപരായും വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Kozhikode News, Vatakara News, Former MLA, M K Premnath, Passes Away, Death, Vatakara Former MLA M K Premnath passes away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia