Obituary | പ്രമുഖ ചലച്ചിത്ര - സീരിയന്‍ നടന്‍ വി പി രാമചന്ദ്രന്‍ നിര്യാതനായി
വിരമിച്ച എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരികന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു.
സംഗീത - നാടക അകാദമി അവാര്‍ഡ് ജേതാവായിരുന്നു.
കണ്ണൂര്‍: (KVARTHA) സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത - നാടക അകാദമി അവാര്‍ഡ് ജേതാവുമായിരുന്ന പയ്യന്നൂര്‍ സ്വദേശി വി പി രാമചന്ദ്രന്‍ (VP Ramachandran-81) നിര്യാതനായി. സംസ്‌കാരം (Funeral) വ്യാഴാഴ്ച രാവിലെ 9 മണിക്ക് പയ്യന്നൂര്‍ സ്മൃതിയില്‍ നടക്കും.
വിരമിച്ച എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരികന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: വത്സ രാമചന്ദ്രന്‍ (ഓമന ). മക്കള്‍: ദീപ (ദുബൈ), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ). മരുമക്കള്‍: കെ മാധവന്‍ (ബിസിനസ്, ദുബൈ), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ ). സഹോദരങ്ങള്‍: പദ്മഭൂഷന്‍ വി പി ധനജ്ഞയന്‍, വി പി മനോമോഹന്‍, വി പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി.
കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ്, പൊലീസ് ഓഫീസര്‍, കഥാനായിക, ഷെവിലിയര്‍, സദയം, യുവതുര്‍ക്കി, ദി റിപോര്‍ടര്‍, കണ്ടെത്തല്‍, അതിജീവനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
#VPRamachandran #MalayalamCinema #RIP #actor #death #Kerala #cinema