ചെന്നൈ: പ്രമുഖ വയലിനിസ്റ്റ് ടി.വി. രമണി ചെന്നൈയില്‍ അന്തരിച്ചു. പുലര്‍ച്ചെ മൂന്നിനു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടന്നു.
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാദമി വിശിഷ്ടാംഗത്വം, കാഞ്ചി ശങ്കരാചാര്യ പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പും കാഞ്ചി കാമകോടി മഠത്തിലെ ആസ്ഥാന വിദ്വാന്‍ പദവിയും ലഭിച്ചിട്ടുണ്ട്.
എം.എസ്. നാരായണ സ്വാമിയായിരുന്നു ആദ്യഗുരു. ഏറെ വൈകാതെ, സംഗീതത്തിന്റെ അന്വേഷണവഴികളിലൂടെ മദിരാശിയിലേക്ക്. വയലിന്‍ ഇതിഹാസം ലാല്‍ഗുഡി ജയരാമന്റെ പിതാവ് ലാല്‍ഗുഡി വി.ആര്‍. ഗോപാല അയ്യരായിരുന്നു മദിരാശിയില്‍ ഗുരു. ഗുരുകുല സമ്പ്രദായത്തില്‍ ആറു വര്‍ഷം പഠനം. തുടര്‍ന്നു തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ ഗാനഭൂഷണം പഠനം. അവിടെ എം.ജി. രാധാകൃഷ്ണന്‍, നെയ്യാറ്റിന്‍കര വാസുദേവന്‍, യേശുദാസ് തുടങ്ങിയവരായിരുന്നു സതീര്‍ഥ്യര്‍. പഠന ശേഷം 1964ല്‍ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ തന്നെ അസി. പ്രഫസറായി. ഒന്‍പതു വര്‍ഷത്തിനു ശേഷം തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി പ്രവേശിച്ചു. 24 വര്‍ഷത്തെ സേവനത്തിനു ശേഷം 1998ല്‍ അവിടെവച്ചു തന്നെ ഔദ്യോഗിക ജീവിതത്തിനു വിരാമം.
പത്മഭൂഷണ്‍ ടി.വി. ഗോപാലകൃഷ്ണന്റെ സഹോദനാണ് ടി.വി. രമണി.
Keywords : Chennai, Obituary, Hospital, T.V. Ramani, Violinist, Awards, Shmashanam, M.S. Narayana Swami, National, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.