അമേരിക്കയില്‍ നാവിക കേന്ദ്രത്തില്‍ വെടിവെപ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

 


വാഷിങ്ടണ്‍: അമേരിക്കയിലെ സേനാ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 10 കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. നാവിക സേനയുടെ നേവല്‍ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്താണ് ആയുധ ധാരികളായെത്തിയ മൂന്നംഗ അക്രമി സംഘം വെടിവെപ്പ് നടത്തിയത്. ഇതില്‍ ഒരാള്‍ പോലീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആരോണ്‍ അലക്‌സിസ് (34) ആണ് വെടിയേറ്റ് മരിച്ചത്. ഇയാള്‍ മുന്‍ നാവിക ഉദ്യോഗസ്ഥനാണ്.

അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. നാവിക താവളത്തിലെ കഫ്റ്റീരിയയിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപോര്‍ട്ടുകള്‍. അമേരിക്കന്‍ സമയം രാവിലെ 8.20 ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പു നടക്കുമ്പോള്‍ 3000 ത്തോളം ജീവനക്കാര്‍ കെട്ടിടത്തിലുണ്ടായിരുന്നു.

അക്രമണത്തെ ശക്തമായി അപലപിച്ച പ്രസിഡണ്ട് ബറാക് ഒബാമ നാവിക സേനയിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വെടിവെപ്പില്‍ മരിച്ചവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലെ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ ഒബാമ നിര്‍ദേശം നല്‍കി.
അമേരിക്കയില്‍ നാവിക കേന്ദ്രത്തില്‍ വെടിവെപ്പ്; 13 പേര്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ട അക്രമികളിലൊരാളായ ആരോണ്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന് നാവിക സേനാകേന്ദ്രങ്ങള്‍ അറിയിച്ചു. അതീവ സുരക്ഷയുള്ള സേനാ ആസ്ഥാനത്താണ് വെടിവെപ്പുണ്ടായതുകൊണ്ട് തന്നെ മറ്റു സേനാ കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Keywords : Washington, America, Gun attack, Killed, World, Obituary, Aaron Alexis, Texas,shoot-out, Police Morning attack, US Naval Sea Systems Command headquarters, White House, Under lockdown, Security alert, Tuesday evening, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia