Accident | ദസറ ആഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞു; 24കാരിക്ക് ദാരുണാന്ത്യം
Oct 24, 2023, 11:46 IST
സുല്‍ത്താന്‍ബത്തേരി: (KVARTHA) ഗുണ്ടല്‍പേട്ടിലുണ്ടായ ബൈക് അപകടത്തില്‍ 24കാരിക്ക് ദാരുണാന്ത്യം. വയനാട് മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്ലി സാബു (24) ആണ് മരിച്ചത്. ഗുണ്ടല്‍പേട്ട് മദ്ദൂരില്‍ തിങ്കളാഴ്ച (13.10.2023) രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സഹയാത്രികന് പരുക്കേറ്റു. ആഷ്ലിയും യുവാവും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ആഷ്ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആഷ്ലി സാബുവിന്റെ മൃതദേഹം ബത്തേരി താലൂക് ആശുപത്രിയിലെ പോസ്റ്റുമാര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Road Accident, Death, Obituary, Asly, Hospital, Injured, Accident, Wayanad, Bike, Gundlupet, Wayanad: 24 year old girl died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.