Drowned to Death | പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പുഴയില്‍ വീണ ദമ്പതികളില്‍ ഭാര്യ മരിച്ചു
Jun 24, 2022, 15:59 IST
വയനാട്: (www.kvartha.com) പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പുഴയില്‍ വീണ തമിഴ് ദമ്പതികളില്‍ ഭാര്യ മരിച്ചു. സേലം സ്വദേശി യൂനിസ് നെല്‍സനാണ് (31) മരിച്ചത്. എളമ്പിലേരി പുഴയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ദമ്പതികള്‍ അപകടത്തില്‍പെട്ടത്. ഭര്‍ത്താവ് ഡാനിയല്‍ സഹായരാജ് (35) വ്യാഴാഴ്ച തന്നെ അപകടനില തരണം ചെയ്തിരുന്നു.
മേപ്പാടിയിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി പുലര്‍ചെയാണ് മരിച്ചത്. എളമ്പിലേരിയിലെ റിസോര്‍ടില്‍ എത്തിയതായിരുന്നു ദമ്പതികള്‍. പ്രകൃതിദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.