Obituary | സ്കൂടര്‍ അപകടത്തില്‍ പരുക്കേറ്റ് മംഗ്ളൂരില്‍ ചികിത്സയിലായിരുന്ന ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് മരിച്ചു
Jul 27, 2023, 23:42 IST
കണ്ണൂര്‍: (www.kvartha.com) കാപ്പാട് സ്കൂടറപകടത്തില് പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ അസോസിയേഷന് മുന്‍ വിലേജ് സെക്രടറി സി പി സ്റ്റോറിന് സമീപം കെ നന്ദിനി (71 ) മംഗ്ളൂരില്‍ ചികിത്സയ്ക്കിടെ മരിച്ചു.
ഒരാഴ്ച മുന്‍പ് സ്കൂടറില്‍ ചെറുമകനുമൊത്ത് സഞ്ചരിക്കുമ്പോള്‍ കാപ്പാട് സി പി സ്റ്റോറിനു സമീപമുള്ള റോഡില്‍ തെന്നിവീണ് തലയ്ക്ക് പരുക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. സിപിഎം അരക്കിണര്‍ ബ്രാഞ്ചംഗമാണ്. ഭര്‍ത്താവ്: പരേതനായ മുകുന്ദന്,
മക്കള്‍: ഹരിജ, ഹനയന്, ഹാഗയ്, പരേതനായ ഹജേഷ്.
മരുമക്കള്‍: രാമകൃഷ്ണന് (വാരം), ഹൃദ്യ,
സഹോദരങ്ങള്‍: നളിനി (മുഴപ്പാല) ഭാസ്കരന് (മച്ചേരി), സുരേശന് (ഡ്രൈവര്‍), വിമല (അധ്യാപിക, ചാല).
കണ്ണൂര്‍ കോര്പറേഷന് പള്ളിപൊയില്‍ ഡിവിഷന് സിഡിഎസ്, കര്‍ഷക സംഘം വിലേജ് കമിറ്റി അംഗം, കര്‍ഷക തൊഴിലാളി വിലേജ് കമിറ്റി അംഗം, സംഗമം ലൈബ്രറി വനിതാ വേദി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച നടക്കും
Keywords: Malayalam News, Kannur News, Obituary, Democratic Women's Association, Accident, Mangalore Hospital, Accidental Death, Woman dies after being injured in scooter accident. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.