Accident | തോട്ടില്‍ അലക്കിക്കൊണ്ടിരിക്കെ മലവെള്ളപ്പാച്ചില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
● അടിവാരം പൊട്ടികൈയില്‍ തോട്ടിലാണ് അപകടം നടന്നത്.
● മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
● കൈതപ്പൊയില്‍ രണ്ടാംപുഴയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.
കോഴിക്കോട്: (KVARTHA) അലക്കിക്കൊണ്ടിരിക്കുന്ന യുവതി മലവെള്ളപ്പാച്ചിലിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടിവാരം പൊട്ടികൈയില്‍ തോട്ടിലാണ് ദാരുണ സംഭവം. അടിവാരം കിളിയന്‍കോടന്‍ വീട്ടില്‍ സജ്‌നയാണ് (Sajna) മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. സജ്നയ്ക്ക് ഒപ്പം കുളിക്കാനെത്തിയ അയല്‍വാസിയായ മറ്റൊരു യുവതിയാണ് സജ്ന ഒഴുക്കില്‍പ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. ഈ യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ സജ്നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. മൂന്ന് കിലോമീറ്റര്‍ അകലെ കൈതപ്പൊയില്‍ രണ്ടാംപുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈങ്ങാപ്പുഴയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
#Kerala #Kozhikode #flashflood #drowning #monsoon #safety #accident #tragedy