ഇടുക്കി ബസ് സ്റ്റാന്‍ഡില്‍ തമിഴ്‌നാട് സ്വദേശിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
Apr 21, 2014, 10:25 IST
ഇടുക്കി: (www.kvartha.com 21.04.2014)കുമളി ബസ്റ്റാന്‍ഡില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് ബോഡി സ്വദേശിനി അന്ന ലക്ഷ്മി (30)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം.
സംഭവത്തില്‍ ഏലത്തോട്ടത്തിലെ തൊഴിലാളിയായ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതരല്ലെങ്കിലും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ
ഇരുവരും ഒരുമിച്ചു താമസിച്ചുവരികയായിരുന്നു.
കൊല്ലപ്പെട്ട അന്നലക്ഷ്മിയ്ക്കും ഏലത്തോട്ടത്തില്‍ തന്നെയാണ് ജോലി. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാനായി കുമളി ബസ് സറ്റാന്‍ഡിലെത്തിയ ഇരുവരും വാക്കേറ്റത്തിലേര്‍പെട്ടു.
വാക്കേറ്റത്തിനൊടുവില്‍ മണികണ്ഠന്‍ കയ്യിലിരുന്ന കത്തിയെടുത്ത് അന്നലക്ഷ്മിയെ
കുത്തുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണികണ്ഠനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Keywords: Bus stand, Idukki, Youth, Killed, Kumali, Marriage, Police, Arrest, Hospital, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.