Accident | പൊലീസുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ച് വഴി യാത്രക്കാരിക്ക് ദാരുണാന്ത്യം
മുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കലക്ടർ ബി ബീനയാണ് മരിച്ചത്
കണ്ണൂർ: (KVARTHA) കണ്ണൂർ - മട്ടന്നൂർ റോഡിൽ കാറിടിച്ചു വഴിയാത്രക്കാരിയ സ്ത്രീ ദാരുണമായി മരിച്ചു. ഏച്ചൂർ കമാൽ പീടികയ്ക്ക് ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കലക്ടർ ബി ബീനയാണ് മരിച്ചത്.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ലതേഷ് ഓടിച്ച കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയെ ഇടിച്ചതിനു ശേഷം ഏറെ മുൻപോട്ടു പോയാണ് നിന്നത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് പറയുന്നത്.
പൊലീസുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ച് വഴി യാത്രക്കാരിക്ക് ദാരുണാന്ത്യം pic.twitter.com/8rA3XKnGOn
— kvartha.com (@kvartha) July 3, 2024
നാട്ടുകാർ ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൻ്റെ അമിത വേഗത വ്യക്തമാക്കുന്ന സിസിടിവി കാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.