തിരുവനന്തപുരം : ഭര്‍ത്താവിനൊപ്പം റബര്‍ ടാപ്പിംഗിന് പോയ യുവതി കുത്തേറ്റ് മരിച്ചു. കല്ലറ കുറ്റിമൂട് ആശാരിമുക്കിന് സമീപം ലത (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് ജയരാജ് ടാപ്പിംഗ് തൊഴിലാളിയാണ്. എല്ലാ ദിവസവും ഇവര്‍ ഒന്നിച്ചാണ് ടാപ്പിംഗിന് പോകുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയും ഇവര്‍ ജോലിക്ക് പോയെന്നും അബദ്ധത്തില്‍ കത്തി കൊണ്ട് ഭാര്യ മരിച്ചെന്നുമാണ് ഭര്‍ത്താവ് ആശുപത്രിയില്‍ നല്‍കിയ വിവരം. പോലീസ് ഇത് വിശ്വസിക്കുന്നില്ല. ഭാര്യയെ കുത്തി കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് പൊലീസ്.
രാവിലെ 7.10 നാണ് ലതയെ ഭര്‍ത്താവും നാട്ടുകാരും വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഈ ഇവര്‍ക്ക് മക്കളില്ല.
രാവിലെ 7.10 നാണ് ലതയെ ഭര്‍ത്താവും നാട്ടുകാരും വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഈ ഇവര്‍ക്ക് മക്കളില്ല.
Keywords: Thiruvananthapuram, Kerala, Obituary, Killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.