യുവതികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; പിന്നില്‍ പരമ്പര കൊലയാളി?

 


യുവതികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; പിന്നില്‍ പരമ്പര കൊലയാളി?
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വീണ്ടും യുവതിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ്‌ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.

രണ്ട് മൃതദേഹങ്ങള്‍ നെഹ്‌റു പ്ലെയ്സ് മെട്രോ സ്റ്റേഷനിലും ഒരെണ്ണം കത്തിക്കരിഞ്ഞ നിലയില്‍ എല്‍.എന്‍.ജി.പി ഹോസ്പിറ്റലിനു സമീപവുമാണ്‌ കണ്ടെത്തിയത്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതികളാണ്‌ കൊല്ലപ്പെട്ടത്. കഴുത്ത് മുറിച്ച്‌, മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കിയ നിലകളിലാണ്‌ മൃതദേഹങ്ങള്‍. ഇവരെ ലൈംഗീക പീഡനത്തിനുശേഷം ക്രൂരമായി കൊലപ്പെടുത്തിയതാകാമെന്ന അനുമാനത്തിലാണ്‌ പോലീസ്. എന്നാല്‍ മെഡിക്കല്‍ റിപോര്‍ട്ട് ലഭിക്കാതെ വ്യക്തമായി ഒന്നും പറയാനാകില്ലെന്ന്‌ പോലീസ് അറിയിച്ചു. 

ഇതിനിടെ കഴിഞ്ഞ ദിവസം പട്ടാപകല്‍ 18കാരിയെ കാറിലെത്തിയ നാലംഗസംഘം റോഡില്‍ നിന്നും പിടിച്ച്‌ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയ സംഭവവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ വാഹനത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ യാതൊരു വിവരവും പോലീസിന്‌ ലഭിച്ചിട്ടില്ല.

English Summery
NEW DELHI: The police on Saturday morning found the body of a woman that had been dumped in Sonia Vihar in northeast Delhi, the third such recovery in five days, sparking speculation that a serial killer may be at play.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia