പാദസരങ്ങള്‍ മോഷ്ടിക്കാന്‍ കാലുകള്‍ മുറിച്ചുമാറ്റി

 


ജെയ്പൂര്‍: പാദസരങ്ങള്‍ മോഷ്ടിക്കാനായി അക്രമികള്‍ മധ്യവയസ്‌ക്കയുടെ കാലുകള്‍ മുറിച്ചുമാറ്റി. ജെയ്പൂരിന് സമീപത്തെ ഒരു ഗ്രാമത്തിലാണ് സംഭവം. 50 വയസ് പ്രായമുള്ള രുഗ്മണീ ദേവിയാണ് കൊല്ലപ്പെട്ടത്. കാലുകളില്ലാത്ത നിലയില്‍ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് കാലികളെ മേയ്ക്കാനായി കാട്ടിലേയ്ക്ക് പോയതായിരുന്നു രുഗ്മിണീ ദേവി. പിന്നീട് മൃതദേഹമാണ് നാട്ടുകാര്‍ കണ്ടത്.

പാദസരങ്ങള്‍ മോഷ്ടിക്കാന്‍ കാലുകള്‍ മുറിച്ചുമാറ്റിവെള്ളിപാദസരങ്ങളാണ് രുഗ്മിണീ ദേവി അണിഞ്ഞിരുന്നത്. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

SUMMARY: Jaipur: In a bizarre incident, unidentified robbers chopped off the legs of a 50-year-old woman to rob her of her silver anklets in a village near Jaipur, police said on Wednesday.

Keywords: National news, Obituary, Rajasthan, Rajasthan, Robbery, Silver Anklets, Jaipur, Crimes Against Women
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia