കൂ­ണ്‍ ശേഖ­രി­ക്കാന്‍ പോയ ആദി­വാസി സ്ത്രീയെ കാട്ടാന ചവി­ട്ടി­ക്കൊ­ന്നു

 


കൂ­ണ്‍ ശേഖ­രി­ക്കാന്‍ പോയ ആദി­വാസി സ്ത്രീയെ കാട്ടാന ചവി­ട്ടി­ക്കൊ­ന്നു
എട­ക്കര: ആദി­വാസി സ്ത്രീ കാട്ടാ­ന­യുടെ ആക്ര­മ­ണ­ത്തില്‍ കൊല­പ്പെ­ട്ടു. കൂടെ­യു­ണ്ടാ­യി­രുന്ന ഭര്‍ത്താവ് രക്ഷ­പ്പെ­ട്ടു. പാത്തു­കല്‍ ഭൂദാനം ചെമ്പ്ര കോള­നി­യിലെ അട്ട­പ്പാടി ചാത്തന്റെ ഭാര്യ മാതി എന്ന കുറുമ്പി(64)യാണ് കൊല്ല­പ്പെ­ട്ട­ത്.

ജന­വാസ കേന്ദ്ര­മായ മച്ചി­ക്കൈ­യില്‍ നിന്നും ഒരു കിലോ­മീ­റ്റര്‍ അകലെ വന­ത്തി­നു­ള്ളി­ലാണ് ചെമ്പ്ര കോളനി സ്ഥിതി ചെയ്യു­ന്ന­ത്. കോള­നി­യില്‍ നിന്നും അര കിലോ­മീ­റ്റര്‍ അകലെ വന­ത്തി­നു­ള്ളി­ലാണ് ചെമ്പ്ര കോളനി സ്ഥിതി ചെയ്യു­ന്ന­ത്. കോള­നി­യില്‍ നിന്നും അര കിലോ­മീ­റ്റര്‍ അകലെ വെച്ചാണ് ആന­യുടെ ആക്ര­മ­ണ­മു­ണ്ടാ­യ­ത്. കൂണ്‍ തിര­യു­ന്ന­തി­നി­ട­യി­ലാണ് മുള­ങ്കൂ­ട്ട­ത്തി­നു­ള്ളില്‍ ഒളി­ച്ചി­രുന്ന ആന­യുടെ മുന്‍പി­ലേക്ക് ഇരു­വരും അക­പ്പെ­ട്ടത്. പിന്‍ തിരിഞ്ഞ് ഓടു­ന്ന­തി­ന­ടി­യില്‍ മാതിയെ ആന തട്ടി­യി­ടു­ക­യാ­യി­രു­ന്നു. നെറ്റി­യിലും തലക്കും പുറത്തും ആന­യുടെ ചവി­ട്ടേറ്റ പരു­ക്കു­ക­ളു­ണ്ട്. ഭര്‍ത്താവ് ചാത്തന്‍ കോള­നി­യി­ലെത്തി ആളെ കൂട്ടി­ തി­രി­കെ­യെ­ത്തി­യ­പ്പോഴും ആന മൃത­ദേ­ഹ­ത്തിന് അടുത്ത് തന്നെ­യു­ണ്ടാ­യി­രു­ന്നു. പിന്നീട് കൂടു­തല്‍പേര്‍ എത്തി­യാണ് ആനയെ പിന്‍തി­രി­പ്പി­ച്ച­ത്.

നില­മ്പൂര്‍റേഞ്ച് ഓഫീ­സര്‍ മുഹ­മ്മദ് ഷെഹീര്‍, കാഞ്ഞി­ര­പ്പുഴ ഡപ്യൂട്ടി റേഞ്ചര്‍ കെ ബി ബിജു, ഫോറ­സ്റ്റര്‍ സി മുഹ­മ്മദ് എന്നി­വ­രുടെ നേതൃ­ത്വ­ത്തി­ലുള്ള വന­പാ­ല­കരും പോലീസും സ്ഥല­ത്തെത്തി മൃത­ദേഹം നില­മ്പൂര്‍ താലൂക്ക് ആശു­പ­ത്രി­യി­ലേക്ക് മാറ്റി. മക്കള്‍: സുരേ­ഷ്, രമ­ണി, ഗോ­പി.

Keywords: Kerala, Malappuram, Edakkara, Elephant, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia